ന്യൂദല്‍ഹി: ശബരിമല മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. ശബരിമല മേല്‍ശാന്തി നിയമനം മലയാളി ബ്രാഹ്മണര്‍ക്കായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
ശാന്തിക്കാരായ ടി.എല്‍. സിജിത്ത്, പി.ആര്‍. വിജീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നിയമസര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹന്‍ ഗോപാലാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. ശബരിമല, മാളികപ്പുറം എന്നീ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിയായി നിയമിക്കുന്നതിന് മലയാളി ബ്രാഹ്മണന്‍ ആയിരിക്കണമെന്ന നിബന്ധന തൊട്ടുകൂടായ്മയായി കണക്കാക്കില്ലെന്നും കേരള ഹൈക്കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക