തിരുവനന്തപുരം: കേരളത്തിലെ 336 സ്കൂളുകളുടെ പേരിനൊപ്പം പി.എം.ശ്രീ എന്നുകൂടി ഉള്‍പ്പെടുത്തും. സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി എം ശ്രീയില്‍ ഒപ്പുവയ്ക്കാന്‍ കേരളം തീരുമാനിച്ചതോടെയാണിത്.
രണ്ടുവര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതിയില്‍ രാഷ്ട്രീയ വൈരം മൂലം പങ്കാളിയാകാന്‍ വിമുഖത കാട്ടിയ കേരളം പദ്ധതിത്തുക നഷ്ടമാകുമെന്നു കണ്ടതോടെ വഴങ്ങുകയായിരുന്നു. സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ)വഴി സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര വിഹിതം കിട്ടണമെങ്കില്‍ പി.എം.ശ്രീയില്‍ ചേര്ന്നേപറ്റൂ എന്ന് കേന്ദ്രസര്‍ക്കാര്‍ ശഠിച്ചു. കഴിഞ്ഞ ഏപ്രിലില്‍ സമ്മതം അറിയിച്ചെങ്കിലും ദുരഭിമാനം മൂലം പദ്ധതില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായില്ല. പകരം ഇതു സംബന്ധിച്ച പഠിക്കാന്‍ ഒരു കമ്മിറ്റിയെ വയ്ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ആ കമ്മിറ്റി പദ്ധതില്‍ ചേരാനുള്ള ശുപാര്‍ശയാണ് നല്‍കിയത്.
ഫലത്തില്‍ രണ്ടു വര്‍ഷത്തെ സഹായധനം നഷ്ടമായതു മിച്ചം. ഒടുവില്‍ മറ്റു വഴിയില്ലാതെ പദ്ധതിയില്‍ ഒപ്പു വയ്ക്കാന്‍ തീരുമാനിക്കുകയായി്രുന്നു. പദ്ധതി പ്രകാരം സംസ്ഥാനത്തെ 336 സ്കൂളുകള്‍ക്ക് പ്രതിവര്‍ഷം ശരാശരി ഒരു കോടിയുടെ സഹായം ലഭിക്കും. ഒരു ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലെ ഓരോ പ്രൈമറി, സെക്കന്‍ഡറി സ്കൂളുകള്‍ വീതമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: