കോട്ടയം: സ്ഥലമേറ്റെടുത്തു നല്‍കാനോ, എസ്റ്റിമേറ്റ് തുകയുടെ 50% ചെലവഴിക്കാനോ തല്ക്കാലം നിവൃത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് അങ്കമാലി എരുമേലി ശബരി പാതയോട് റെയില്‍വേ മുഖം തിരിച്ചത്. എസ്റ്റിമേറ്റ് തുകയുടെ പകുതി വഹിക്കാമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്. എന്നാലിപ്പോള്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് പുറത്ത് , കിഫ്ബിയില്‍ നിന്ന് പണം എടുക്കാന്‍ അനുവദിച്ചാല്‍ മാത്രമേ പകുതി പണം ചെലവാക്കാന്‍ സാധ്യമാകൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കിഫ്ബിവഴിയുള്ള കടമെടുപ്പിനെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവില്ലന്നുള്ളത് നയപരമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ എടുത്ത നിലപാടില്‍ നിന്ന് വ്യത്യസ്തമല്ല ഇപ്പോഴത്തേതും. കേന്ദ്രസര്‍ക്കാരിനുമേല്‍ പഴി പറയാന്‍ കിഫ്ബിയെയും കടമെടുപ്പു പരിധിയെയും ചാരുകയാണ് സംസ്ഥാനം.
നിലവിലുള്ള അലൈന്മെന്റ് പ്രകാരം തങ്ങളുടെ തോട്ടങ്ങള്‍ നഷ്ടപ്പെടുമെന്നും ജനവാസ മേഖലയിലൂടെയാണ് പാത കടന്നു പോകുന്നതെന്നും ഇതിനാല്‍ സ്ഥലം വിട്ടുകൊടുക്കാന്‍ ആകില്ലെന്നുമുള്ള നിലപാടാണ് ആക്ഷന്‍ കൗണ്‍സില്‍. ഇവരെ പിണക്കാതിരിക്കാനും സര്‍ക്കാര്‍ ശബരി പാതയോട് വിമുഖത കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: