പണ്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ മുന്നണി ഭരിച്ചിരുന്നപ്പോള്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്ന ബെല്‍ജിയത്തില്‍ ജനിച്ച ഇന്ത്യക്കാരനായ ഴാങ് ദ്രസ് എന്തിനാണ് ഇന്ത്യയില്‍ പലസ്തീന്റെ പേരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്? വിദേശ അജണ്ടയുടെ ഭാഗമായാണോ ഇദ്ദേഹം ആനി രാജയ്‌ക്കൊപ്പം പലസ്തീന് വേണ്ടി സാമ്പത്തിക വിദഗ്ധനായ ഴാങ് ദ്രസ് വെള്ളിയാഴ്ച ദല്‍ഹിയില്‍ സമരത്തിനൊരുങ്ങിയത്?
പലസ്തീന്റെ പേരിലൊരു പ്രതിഷേധ നാടകം:
Delhi Police forcibly detained participants in a peaceful solidarity march for #Palestine today.
They snatched banners and used force against the participants, denying their right to peaceful protest and freedom of expression.@Hind4Palestine @rozi_roti @AnjaliB_ @harsh_mander pic.twitter.com/OzHaZO5nZT
— S.Q.Masood | مسعود (@SQMasood) August 9, 2024
വിക്കിപീഡിയ പറയുന്നത് വിശപ്പ്, ദാരിദ്ര്യം, ലിംഗസമത്വം, കുട്ടികളുടെ ആരോഗ്യം, തൊഴിലുറപ്പു പദ്ധതി എന്നീ മേഖലകളിലാണ് ഴാങ് ദ്രസ് ഇന്ത്യയിൽ ശ്രദ്ധപതിപ്പിക്കുന്നത് എന്നാണ്. പിന്നെ എന്തിനാണ് ഇദ്ദേഹം പലസ്തീന് വേണ്ടി ശബ്ദമുയര്‍ത്തുന്നത്? അതിനര്‍ത്ഥം ഇന്ത്യയിലെ ന്യൂനപക്ഷത്തെ മോദി സര്‍ക്കാരിനെതിരെ തിരിക്കുക എന്ന ഒറ്റ തന്ത്രം മാത്രമാണ്.
സോണിയാഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി എന്നത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഉപദേശിക്കാനുള്ള സമിതിയാണ്. വാസ്തവത്തില്‍ ഈ സമിതി തന്നെയാണ് 2004 മുതല്‍ 2014 വരെ ഇന്ത്യയെ ഭരിച്ചിരുന്നത്. ഇതില്‍ അംഗമായ ഴാങ് ദ്രസിന്റെ യഥാര്‍ത്ഥ അജണ്ട എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.
ബെല്‍ജിയത്തില്‍ ജനിച്ച ഴാങ് ദ്രസ് 2002ല്‍ ബെല്‍ജിയം പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത് എന്തിനാണെന്ന് ചോദ്യം അവശേഷിക്കുന്നു. ഇപ്പോള്‍ ദല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഇദ്ദേഹം അധ്യാപകനാണ്.
മോദി സര്‍ക്കാരിനെതിരെ വിദേശ അജണ്ടയനുസരിച്ച് പല നിലകളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ആനിരാജയ്‌ക്കൊപ്പം ഴാങ് ദ്രസ് ദല്‍ഹിയില്‍ നടത്തിയ പലസ്തീന്‍ അനുകൂല സമരം. ഈ സമരം ഒരു നാടകമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ഇടാനുള്ള സമരം. ഇസ്രയേല്‍ എംബസിയിലേക്ക് ഖാന്‍ മാര്‍ക്കറ്റില്‍ നിന്നും ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന് പറഞ്ഞ് ആനിരാജയും ഴാങ്ങ് ദ്രസും നടക്കുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ക്കെതിരെ ആക്രോശിക്കുന്ന ആനി രാജ. ഈ വീഡിയോ ന്യൂനപക്ഷ സമുദായാംഗങ്ങള്‍, വിദേശ ഫണ്ട് വാങ്ങി ഇന്ത്യന്‍ സമൂഹത്തെ രക്ഷിക്കാന്‍ അഹോരാത്രം പണിപ്പെടുന്ന എന്‍ജിഒകള്‍, കമ്മ്യൂണിസ്റ്റുകള്‍, ഇന്ത്യാമുന്നണിക്കാര്‍ എന്നിവര്‍ കാര്യമായി തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഒരു പക്ഷെ ബംഗ്ലദേശിലേതുപോലെ ഒരു കലാപം ഉണ്ടാക്കാന്‍ നടക്കുന്ന പല ശ്രമങ്ങളില്‍ ഒന്നാണോ ആനിരാജയും ഴാങ് ദ്രസും നടത്തിയത്.
ഹമാസ് തീവ്രവാദികള്‍ ഒക്ടോബര്‍ എഴിന് നടത്തിയ ക്രൂരമായ ആക്രമണത്തില്‍ അവര്‍ ബന്ദികളാക്കി പിടിച്ച ഇസ്രയേലികളെ വിട്ടുകൊടുക്കുക എന്ന ആവശ്യം ഇവര്‍ മുഴക്കുന്നില്ല. ഇസ്രയേല്‍ യുദ്ധം നിര്‍ത്തുക എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: