അബുദാബി: അബുദാബി സിറ്റി മുനിസിപ്പാലിറ്റി വേനല്‍ക്കാലത്ത് 65 ലക്ഷം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു.ഇതോടെ വേനല്‍ക്കാല നഗരസൗന്ദര്യ പദ്ധതിയുടെ 100 ശതമാനവും പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു.
2024-ല്‍ വേനല്‍ക്കാലത്തും ശൈത്യകാലത്തും 13 ദശലക്ഷം പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. അബുദാബി നഗരത്തിന്റെയും അതിന്റെ പ്രാന്തപ്രദേശങ്ങളുടെയും സൗന്ദര്യം വര്‍ധിപ്പിക്കുക, കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രകൃതി സൗന്ദര്യവത്കരണ പദ്ധതി.
സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പാലിച്ചും യുഎഇ പരിസ്ഥിതിക്ക് കോട്ടം വരുത്താതെയും പൂക്കളും ചെടികളും ഉപയോഗിച്ച് പ്രകൃതിദത്തമായ സൗന്ദര്യവല്‍ക്കരണ ലാന്‍ഡ്‌സ്‌കേപ്പിംഗ് പദ്ധതി നടപ്പിലാക്കും. ഇതോടെ യു എ ഇ തലസ്ഥാനം കൂടുതല്‍ മനോഹരമാകുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: