ന്യൂദല്‍ഹി: തുടര്‍ച്ചയായ ഒന്‍പതാം തവണയും ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. ആര്‍ബിഐ ഇതര ബാങ്കുകള്‍ക്ക് നല്കുന്ന വായ്‌പ്പയുടെ പലിശ (റിപ്പോ നിരക്ക്) 6.5 ശതമാനമായി തുടരും.
പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാത്തത് ഭവന, വാഹന, വിദ്യാഭ്യാസ, വ്യക്തിഗത വായ്‌പ്പകള്‍ എടുത്ത ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് ആശ്വാസമാകും.ഈ സാമ്പത്തിക വര്‍ഷം സമ്പദ്‌വ്യവസ്ഥ 7.2 ശതമാനം വളരുമെന്നാണ് ആര്‍ബിഐയുടെ പ്രവചനം.
ഇപ്പോള്‍ തികച്ചും നിയന്ത്രണ വിധേയമായി നില്ക്കുന്ന നാണ്യപ്പെരുപ്പം (വിലക്കയറ്റം) വര്‍ധിക്കാനുള്ള സാധ്യതകള്‍ മുന്നിലുള്ളതിനാലാണ് ആര്‍ബിഐ പലിശ നിരക്ക് കൂട്ടാത്തതെന്ന് ഗവര്‍ണര്‍ ശക്തികാന്തദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വിലക്കയറ്റം വെറും നാലര ശതമാനമായി തന്നെ തുടരുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.
മെയിലും ജൂണിലും വിലക്കയറ്റം (കോര്‍ ഇന്‍ഫ്‌ളേഷന്‍) ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നുവെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി. ഏപ്രിലില്‍ 3.2 ശതമാനമായിരുന്നു. ജൂണില്‍ 3.1 ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: