വയനാട്: ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി താത്കാലിക ടവര്‍ സ്ഥാപിച്ചു.ഇതോടെ ഇന്റര്‍നെറ്റ് വേഗത ഇല്ലെന്ന പ്രശ്നത്തിന് താത്കാാലിക പരിഹാരമായി. ചൂരല്‍മലയില്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചതോടെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ വിവിധ മൊബൈല്‍ സേവന ദാതാക്കളുടെ ഹൈസ്പീഡ് സിഗ്നല്‍ ഇനി ലഭിക്കും. ഇന്‍ഡസ് ടവേഴ്സാണ് ദുരന്തഭൂമിയില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ ഒരുക്കിയത്. മൂന്ന് സ്വകാര്യ കമ്പനികളുടെ നെറ്റ് വര്‍ക്ക് ആന്റിനകള്‍ ഈ ടവറില്‍ സ്ഥാപിച്ചതോടെ പ്രദേശത്തെ ഇന്റര്‍നെറ്റ് വേഗത വര്‍ധിച്ചിട്ടുണ്ട്. ഇരുപത് ദിവസം താല്‍ക്കാലിക ടവര്‍ ചൂരല്‍മലയില്‍ പ്രവര്‍ത്തിക്കും.
ഫോണ്‍, ഇന്റര്‍നെറ്റ് കേബിളുകള്‍ അടക്കം സര്‍വ്വതും മഹാദുരന്തത്തില്‍ തകര്‍ന്നുപോയതോടെ ഇവിടെ നിന്നുള്ള ആശയ വിനിമയം എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക ടവര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടതോടെയാണ് ടവറിനുള്ള സാമഗ്രികള്‍ ചൂരല്‍മലയിലേക്ക് എത്തിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: