കാത്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ചുപേര്‍ മരിച്ചു. നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിലാണ് അപകടമുണ്ടായത്.പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
മരിച്ചതില്‍ നാലുപേര്‍ ചൈനീസ് പൗരന്‍മാരാണ്. ഒരാള്‍ ഹെലികോപ്റ്ററിന്റെ പൈലറ്റായ നേപ്പാള്‍ സ്വദേശിയുമാണെന്നാണ് റിപ്പോര്‍ട്ട്.
ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് ഹെലികോപ്റ്റര്‍ സര്‍വീസായ എയര്‍ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നത്. ഹെലികോപ്റ്റര്‍ കാത്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട് സയാഫ്രുബെന്‍സിയിലേക്കുള്ള യാത്രയിലായിരുന്നു.
1993ല്‍ സ്ഥാപിതമായ എയര്‍ ഡൈനസ്റ്റി ഹെലികോപ്റ്റര്‍ സര്‍വീസ് കാത്മണ്ഡു, പൊഖാറ, ലുക്ല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നേപ്പാളില്‍ ആഭ്യന്തര ചാര്‍ട്ടേഡ് ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക