ധാക്ക : ബംഗ്ലാദേശിൽ നടൻ ഷാന്റോ ഖാനെയും , പിതാവും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സെലിം ഖാനെയും അക്രമികൾ മർദ്ദിച്ചു കൊലപ്പെടുത്തി. ഷാൻ്റോയും പിതാവ് സെലിം ഖാനും തിങ്കളാഴ്ച ഉച്ചയോടെ സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ബാലിയ യൂണിയനിലെ ഫറക്കാബാദ് മാർക്കറ്റിൽ വച്ച് അക്രമികൾ പിടികൂടുകയായിരുന്നു . തുടർന്ന് അക്രമികൾ സെലിം ഖാനെയും നടൻ മകൻ ഷാൻ്റോ ഖാനെയും മർദ്ദിച്ച് കൊലപ്പെടുത്തി.
ചാന്ദ്പൂർ സമുദ്രാതിർത്തിയിലെ പത്മ-മേഘന നദിയിൽ നൂറുകണക്കിന് ഡ്രഡ്ജറുകൾ ഉപയോഗിച്ച് അനധികൃതമായി മണൽ ഖനനം നടത്തിയതിന് നിരവധി വർഷങ്ങൾ സലിം ഖാൻ ശിക്ഷ അനുഭവിച്ചിരുന്നു . അദ്ദേഹത്തിനെതിരായ ഒരു കേസ് നിലവിൽ എസിസിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.’ഷാഹെൻഷാ’, ‘ബിദ്രോഹി’ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകൾ നിർമ്മിച്ച ഷാപ്ല മീഡിയയുടെ പ്രൊപ്രൈറ്ററും ഡയറക്ടറുമായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവിതം ആസ്പദമാക്കി ‘തുങ്കി പരാർ മിയ ഭായ്’ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
ഈ വർഷം ജൂലൈയിൽ, 3.25 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് നടൻ ഷാൻ്റോ ഖാനെതിരെ അഴിമതി വിരുദ്ധ കമ്മീഷൻ കേസെടുത്തിരുന്നു.
അതേസമയം ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിലെ 20 ലധികം നേതാക്കളുടെ മൃതദേഹങ്ങൾ ബംഗ്ലാദേശിൽ കണ്ടെത്തി.തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും നിലവിൽ പൊലീസുകാരില്ല. ഇവരെല്ലാം സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ചുവരികയാണ്. സുരക്ഷയ്ക്കായി പലരും ബന്ധുക്കൾക്കൊപ്പമാണ് കഴിയുന്നത്. അടുത്തിടെ പുറത്താക്കപ്പെട്ട അവാമി ലീഗ് സർക്കാരുമായി അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥർ ഒളിവിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: