തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്വദേശി നിജിത്തിനാണ് (39) രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കരയില്‍ കാവിന്‍കുളത്തില്‍ കുളിച്ചവര്‍ക്കാണ് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ പേരൂര്‍ക്കട സ്വദേശിക്ക് ഈ സ്ഥലവുമായി ബന്ധമുണ്ടെന്ന് വ്യക്തമല്ല. നിജിത്തിനെ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതോടെ രോഗ ഉറവിടം കണ്ടെത്തുക വെല്ലുവിളിയായിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു. മറ്റു നാലു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. അതിനു പുറമേയാണ് പേരൂര്‍ക്കട സ്വദേശിക്കും രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായെത്തിയ നെല്ലിമൂട് സ്വദേശികളായ അഖില്‍ (23), സജീവ് (24) എന്നിവരെ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സയിലുള്ള യുവാക്കള്‍ക്കൊപ്പം കുളത്തില്‍ കുളിച്ചവരാണ് ഇവരും. ഇതോടെ ആശുപത്രിയിലുള്ളവര്‍ ഏഴായി. പ്രത്യേക ഐസിയു സജ്ജമാക്കി. പനി ബാധിതര്‍ക്കായുള്ള ഫിവര്‍ ഐസിയുവിലാണ് ഇവരെ പ്രവേശിച്ചിരുന്നത്. രോഗികള്‍ കൂടിയാല്‍ പ്രത്യേക വാര്‍ഡും തുറക്കും.
ജൂലൈ 23ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച അതിയന്നൂര്‍ മരുതംകോട് കണ്ണറവിള അനുലാല്‍ ഭവനില്‍ പ്രഭാകരന്‍- സുനിത ദമ്പതികളുടെ മകന്‍ അഖിലിനൊപ്പം മരുതംകോട് കാവിന്‍കുളത്തില്‍ കുളിച്ചവരാണ് പേരൂര്‍ക്കട സ്വദേശി നിജിത്ത് ഒഴികെ മറ്റെല്ലാവരും. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ജര്‍മനിയില്‍ നിന്നെത്തിച്ച മില്‍റ്റിഫോസിന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവര്‍ക്കും നല്കിത്തുടങ്ങി. ലക്ഷണങ്ങള്‍ പ്രകടമാകുന്ന ഘട്ടത്തില്‍ത്തന്നെ ഇത് നല്കുന്നവരില്‍ പുരോഗതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: