തിരുവനന്തപുരം: മുന്‍ ഡെപ്യൂട്ടിമേയര്‍ രാഖി രവീന്ദ്രന്‍ കൗണ്‍സിലറായ വഴുതക്കാട് വാര്‍ഡില്‍ കുടിവെള്ളം ലഭിക്കാതായിട്ട് ദിവസങ്ങള്‍. കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പന്തംകൊളുത്തി പ്രകടനം നടത്തി. ആല്‍ത്തറ ദേവീക്ഷേത്ര ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍ തുടക്കം കുറിച്ചു.
വഴുതക്കാട് വാര്‍ഡ് പ്രദക്ഷിണം ചെയ്ത പ്രകടനം ഇടപ്പഴിഞ്ഞി ജംഗ്ഷനില്‍ സമാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി.രമ സമാപനം ഉദ്ഘാടനം ചെയ്തു. അതിതീവ്ര വമഴ ലഭിക്കുമ്പോഴും കര്‍ക്കിടകവാവിന് ബലിതര്‍പ്പണം ചെയ്യാന്‍ പോലും കുടിവെള്ളം നല്‍കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞില്ലെന്ന് വി.ടി.രമ പറഞ്ഞു. സാധാരണക്കാരുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭയ്‌ക്കും കൗണ്‍സിലര്‍ക്കും കഴിയുന്നില്ല. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നും വി.ടി.രമ പറഞ്ഞു.
ബിജെപി സെന്‍ട്രല്‍ മണ്ഡലം കമ്മിറ്റി അധ്യക്ഷന്‍ ആര്‍. ഹരികൃഷ്ണന്‍ അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ സുരേഷ്, ഉണ്ണി ബാലകൃഷ്ണന്‍, സെക്രട്ടറിമാരായ നടരാജ് കണ്ണന്‍, പൂജ സുനില്‍, ബിജെപി ജഗതി ഏരിയ പ്രസിഡന്റ് ശിവകുമാര്‍, ഏരിയ ജനറല്‍ സെക്രട്ടറി വിനോദ്, ജില്ലാ കമ്മിറ്റിയംഗം ജഗതി മധു തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക