ന്യൂഡല്‍ഹി: ഊര്‍ജ്ജമന്ത്രാലയം നല്കിയ കത്തിന് , ജലവൈദ്യുത പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കും വേണ്ടിയുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി വനഭൂമി ചെറിയതോതില്‍ തുരക്കുന്നതിനോ, നൂറില്‍ താഴെ മരങ്ങള്‍ മുറിക്കുന്നതിനോ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് പരിസ്ഥിതി മന്ത്രാലയം മറുപടി നല്കി. സര്‍വ്വേക്കായുള്ള ഇത്തരം ചെറിയ ഇടപെടല്‍ വനഭൂമിയില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലുള്ള വനോപദേശക സമിതിയുടെ വിലയിരുത്തല്‍. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ വനഭൂമി ആവശ്യമാണെന്നുണ്ടെങ്കില്‍ അനുമതി വാങ്ങിയിരിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. ജനോപകാരപ്രദമായ പദ്ധതികള്‍ പ്രാഥമിക അനുമതിക്കു കാത്തുകിടന്ന് വൈകുന്നത് ഒഴിവാക്കാന്‍ ഈ ഇളവ് പ്രയോജനപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: