ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വാനിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സീനിയർ കണ്‍സള്‍ട്ടൻ്റ് ന്യൂറോളജിസ്റ്റായ ഡോ.വിനിത് സൂരിയുടെ കീഴിലാണ് എല്‍.കെ അദ്വാനിയുടെ ചികിത്സ. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ മാസം എല്‍.കെ അദ്വാനിയെ ഡല്‍ഹി ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അപ്പോളോ ആശുപത്രിയിലും അദ്ദേഹം ചികിത്സതേടിയിരുന്നു.
1998 മുതല്‍ 2004 വരെ ആഭ്യന്തര മന്ത്രിയായും 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രിയായും അദ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. മൂന്ന് തവണ ബിജെപി ദേശീയ അധ്യക്ഷനായും എല്‍.കെ അദ്വാനി പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: