ന്യൂദൽഹി: ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടിയന്തര യോഗം ചേർന്ന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം. ദേശീയ സുരക്ഷയ്‌ക്ക് പ്രശ്നമുണ്ടെന്ന് തോന്നുന്ന ഘട്ടത്തിലാണ് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം വിളിച്ചുകൂട്ടുക. ബംഗ്ലാദേശില്‍ ഇപ്പോള്‍ സംഭവിച്ച പ്രതിസന്ധി ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമലാ സീതാരാമൻ എന്നിവരടക്കമുള്ളവർ പങ്കെടുത്തു.
രാജിവച്ചതിന് പിന്നാലെ രാജ്യം വിട്ട് ഇന്ത്യയിലേക്ക് എത്തിയ ഷെയ്ഖ് ഹസീന ലണ്ടനിൽ രാഷ്‌ട്രീയ അഭയം നേടാനുള്ള ശ്രമത്തിലാണെന്ന് പറയപ്പെടുന്നു. ഇക്കാര്യത്തിൽ ബ്രിട്ടീഷ് സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ലണ്ടനിലേക്ക് മാറുന്നത് വരെ ഹസീന ഇന്ത്യയിൽ തന്നെ തുടർന്നേക്കും. ബംഗ്ലാദേശിൽ ഭരണം പിടിച്ചെടുത്ത സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് സഹോദരിക്കൊപ്പം രാജ്യം വിടുകയും താത്കാലികമായി ഇന്ത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ യോഗം ചേർന്നത്. നേരത്തെ പ്രധാനമന്ത്രി മോദിയോട് എസ്. ജയശങ്കർ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. ബംഗ്ലാദേശിലെ നിലവിലെ സംഭവവികാസങ്ങൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതുകൂടാതെ കോൺഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും വിദേശകാര്യമന്ത്രിഎസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ ചർച്ച ചെയ്തു.
…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: