പാരമ്പര്യത്തിലൂന്നി പുതുമകളുടെ ആകര്ഷിണിയതയുമായി ആണ് ഇത്തവണ പാരിസ് ഒളിംപിക്സിന് തുടക്കമായത്. ഫ്രഞ്ച് സംസ്കാരം വളര്‍ന്ന സെയിന്‍ നദിയില്‍ നീന്തല്‍ മത്സരങ്ങളും ഫ്രഞ്ച് ലാവെന്‍ഡര്‍ പൂക്കളെ ഓര്‍മിപ്പിക്കും വിധം പര്‍പിള്‍ ട്രാക്കുകളും ഒക്കെ ഇത്തവണ കാണികള്‍ക്ക് ഒരു നവ്യ അനുഭവം ആണ്. അത്തരത്തില്‍ പാരീസ് ഒളിംപിക്സ് അവതരിപ്പിച്ച മറ്റൊരു ആകര്‍ഷണീയത ആണ് , ലെ ട്രോയി കുപ്പ് ‘ (മൂന്ന് ഗ്രൗണ്ട് സ്ട്രൈക്കുകള്‍) ആചാരം. ഒളിംപിക്സില്‍ വന്മരങ്ങള് മാറ്റുറയ്ക്കുന്ന പല കളികളിലും ഒരു മുന്‍ ഒളിമ്പ്യനോ അല്ലെങ്കില്‍ ഒരു സെലിബ്രിറ്റി താരമോ മത്സരം തുടങ്ങും മുന്‍പ് നമ്മുടെ ചെങ്കോല്‍ പോലെ തോന്നിക്കുന്ന ഒരു വടിയുമായി വന്ന് നിലത്ത് മൂന്ന് തവണ ആഞ്ഞു മുട്ടും.
ഫ്രഞ്ച് സംസ്കാരത്തിന്റെ അഭിവാജ്യ ഘടകമായ നാടക വേദികളില്‍ നിന്ന് കടം കൊണ്ട ഒരു ആചാരമാണത്. അത് കാത്തിരിപ്പിനെ അവസാനിപ്പിക്കുന്നതിനുള്ള ഒരു അറിയിപ്പും അവിടെക്ക് ഉള്ള ശ്രദ്ധ ക്ഷണിക്കലുമാണ്.
ഇത്തവണ ഹൈജമ്പ് മത്സരങ്ങള്‍ക്ക് മുന്‍പ് സ്റ്റേഡ് ഡി ഫ്രാന്‍സില്‍, മുന്‍ അമേരിക്കന്‍ ഡെക്കാത്ലറ്റ് ഡാന്‍ ഒബ്രിയന്‍, ഹൈജമ്പ് ഇവന്റിന് മുമ്പ് കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആദ്യമായി ഈ ആചാരം ഈ ഒളിമ്പിക്സില്‍ തുടങ്ങി. വടി കൊണ്ട് നിലത്ത് മൂന്ന് തവണ മുട്ടി കൊണ്ട് ഏവരും കാത്തിരുന്ന ഒരു പ്രകടനത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുകയും അവിടേക്ക് എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിക്കുകയും ചെയ്തു.
പുരുഷന്മാരുടെ 3-ഓണ്‍-3 ബാസ്കറ്റ്ബോള്‍ മത്സരങ്ങള്‍ക്ക് മുന്‍പ് ഈ ആചാരം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയത് പ്രശസ്ത നെറ്റ് ഫ്ലിക്സ് സീരിസായ ‘എമിലി ഇന്‍ പാരീസിലെ ‘ ഫ്രഞ്ച് അഭിനേതാക്കളായ ബ്രൂണോ ഗൗറിയും വില്യം അബാഡിക്കും ആയിരുന്നു എങ്കില്‍ റഫില്നദാലിന്റെയും കാര്‍ലോസ് ആള്ക്കാരാസിന്റെയും ഡബിള്‍സ് ടെന്നീസ് മത്സരങ്ങള്‍ക്ക് മുന്‍പ് ഇത് മുഴക്കിയത് ടെന്നീസ് ഇതിഹാസം ബില്ലി ജീന്‍ കിംഗ് ആയിരുന്നു. ഇന്ത്യയുടെ മുന്‍ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കും കിട്ടി ഇത് മുഴക്കാന്‍ ഒരു അവസരം,10 മീറ്റര്‍ എയര്‍ റൈഫില്‍ മത്സരത്തിന് മുന്‍പായിരുന്നു അത്.
ഫ്രഞ്ച് പാരമ്പര്യത്തിന്റെ ആഴത്തിലുള്ള സാംസ്കാരിക ചിന്ഹങ്ങളെ ഒളിഞ്ഞും തെളിഞ്ഞും എടുത്തുകാണിച്ചുകൊണ്ട് ഫ്രാന്‍സ് ലോകജനതയെ അത്ഭുതപ്പെടുത്തുകയാണ്, ആ സംസ്കാരത്തെ അറിയാനും പഠിക്കാനും ലോകത്തിന് അവസരം ഒരുക്കുകയാണ്.
നാടക വേദിയില്‍ നിന്ന് കടം കൊണ്ട ഈ ആചാരം ഫ്രഞ്ച് നാടക പാരമ്പര്യത്തിനെയും സ്പോര്‍ട്സിനെയും ഒന്നിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ചിലര്‍ ഈ ചടങ്ങിന്റെ ഉത്ഭവം ചര്‍ച്ച ചെയ്യപ്പെടുന്നു, ചിലര്‍ മതപരമായ പ്രതീകാത്മകതയെപറ്റിസംസാരിക്കുന്നു, മറ്റുള്ളവര്‍ പ്രായോഗിക ഘട്ട സൂചന എന്ന നിലയില്‍ കാണുന്നു അങ്ങനെ പോകുന്നു ഈ മുട്ടിവിളിക്കലിന്റെ വിലയിരുത്തലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: