തിരുവനന്തപുരം: പ്രകൃതിയൊന്ന് ഞൊടിച്ചാല്‍ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്ന് ഗൗരി ലക്ഷ്മീബായി. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പശ്ചാത്തലത്തിലാണ് ഗൗരി ലക്ഷ്മീബായിയുടെ ഈ പരാമര്‍ശം.
ലോക മലയാളി കൗണ്‍സില്‍ 14ാം സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കുന്നിന് ചെരിവുകള്‍ തെളിച്ച് കെട്ടിടങ്ങള്‍ പണിയുന്നത് സാധാരണമായിക്കഴിഞ്ഞു. വയനാട് ഒരു വേദനയായി എല്ലാവരേയും ബാധിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയാതിരിക്കാനാകില്ലെന്നും അശ്വതി തിരുനാള്‍ ലക്ഷ്മീബായി പറഞ്ഞു.
കള്‍ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന് കീകാട് അധ്യക്ഷനായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍, ഫോക് ലോര്‍ അക്കാദമി ചെയര്മാന് ഒ.എസ്. ഉണ്ണികൃഷ്ണന്, സൂരജ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: