വയനാട്: കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം തിങ്കളാഴ്ച വയനാട്ടിലുള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും.വയനാട് ജില്ലയില്‍ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കും.വയനാടുള്‍പ്പെടെ മൂന്ന് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് തിങ്കഴാഴ്ച അവധിയാണ്. തൃശൂര്‍, മലപ്പുറം ജില്ലകളിലെ കളക്ടര്‍മാരാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്.
ഇതിനൊപ്പം ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പാലക്കാട് പോത്തുണ്ടി ജി എല്‍ പി എസിനും തിങ്കളാഴ്ച അവധിയായിരിക്കും.കണ്ണൂരിലും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഫാപനങ്ങള്‍ക്ക് അവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: