Football

ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

ഒന്നാം പകുതിയുടെ അവസാനം ലൂക്കാ ആണ് പഞ്ചാബിനായി ഗോള്‍ നേടിയത്

Published by

കൊല്‍ക്കത്ത: ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. (സ്‌കോര്‍1-1 ) സാള്‍ട്ട് ലൈക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിറകില്‍ പോയെങ്കിലും തിരിച്ചടിച്ചുകൊണ്ട് സമനില സ്വന്തമാക്കുകയായിരുന്നു.

ഒന്നാം പകുതിയുടെ അവസാനം ലൂക്കാ ആണ് പഞ്ചാബിനായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ സബ്ബായി അയ്മനെ എത്തിച്ച പരിശീലകന്‍ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില ഗോളിനുള്ള വഴിയൊരുക്കി . പെപ്ര നല്ലിയ നല്‍കിയ പാസില്‍ നിന്നായിരുന്നു ഐമന്റെ സമനില ഗോള്‍.

കേരള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ നാലു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്. അടുത്ത മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സി ഐ എസ് എഫിനെ നേരിടും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുംബയ് സിറ്റിയെ എട്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by