Kerala

നടി സംയുക്ത മേനോന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ വയനാടിനെ സഹായിക്കുന്ന പദ്ധതിക്ക് മൂന്ന് ലക്ഷം നല്‍കി

തിരുവനന്തപുരം: നടി സംയുക്ത മേനോന്‍  വയനാട്ടില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ നടപ്പാക്കാന്‍ പോകുന്ന പുനരുദ്ധാരണപദ്ധതിക്കായി മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി. സംയുക്തയുടെ തുക കൂടി വിശ്വശാന്തി ഫൗണ്ടേഷന്‍ അവരുടെ വയനാട് പദ്ധതിക്കായി ചെലവഴിക്കും.

വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകര്‍ത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയാത്തത്ര വേദനയുണ്ടെന്ന് സംയുക്ത പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തുന്ന പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്ക് ഉപയോഗിക്കാനാണ് ഈ തുക ഉപയോഗിക്കുക. എല്ലാവരോടും വയനാടിന് വേണ്ടി സഹായങ്ങള്‍ നല്‍കാനും സംയുക്ത പറഞ്ഞു.

മൂന്ന് കോടിയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ വയനാട്ടില്‍ നിര്‍വ്വഹിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുണ്ടക്കൈയിലെ തകര്‍ന്നുപോയ, ഒരു നാടിന്റെ മുഴുവന്‍ മോഹങ്ങളുമുറങ്ങുന്ന എല്‍പി സ്കൂള്‍ പുനരുദ്ധാരണം മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ വയനാട്ടിലെ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും പല പദ്ധതികളില്‍ ഒന്നായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ മാതാപിതാക്കളുടെ പേരില്‍ സാമൂഹ്യസേവനം നടത്താന്‍ വേണ്ടി രൂപീകരിച്ച ഫൗണ്ടേഷനാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. “ഈ നാടുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പണ്ട് ഇവിടെ ഞങ്ങൾക്കൊരു സ്ഥലം ഉണ്ടായിരുന്നു. സങ്കടകരമായ കാഴ്ചയാണ് കുറച്ചുദിവസങ്ങളായി കാണുന്നത്. ഒരുപാട് പേർക്ക് ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയുമെല്ലാം നഷ്ടപ്പെട്ടു. ആർമിയും പൊലീസും ദുരിതാശ്വാസ പ്രവർത്തകരും “ന്നദ്ധ സംഘടനകളും ആരോഗ്യപ്രവർത്തകരും ജനങ്ങളും എന്തിന് ഒരു കല്ലെടുത്ത് മാറ്റിവച്ച കുട്ടി പോലും നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ കൈയടി അർഹിക്കുന്നു.വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ ഇപ്പോൾ നൽകാൻ ഉദ്ദേശിക്കുന്നു. ഉരുൾപൊട്ടലിൽ നശിച്ച മുണ്ടക്കൈ എൽപി സ്കൂള്‍ പുതുക്കിപ്പണിയും.”- വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ പറഞ്ഞതാണിത്. മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് മോഹന്‍ലാലിന്റെ ഈ വിശാലപദ്ധതിയുടെ ഭാഗമാകുകയാണ് നടി സംയുക്ത മേനോന്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക