ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എസ്എന്‍ഡിപി യോഗം 25 ലക്ഷം രൂപ നല്‍കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറിയിച്ചു.
വയനാട് ദുരന്തം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരുടെയും നാശനഷ്ടങ്ങള്ക്കിരയായവരുടെയും രോദനങ്ങള്‍ നാടിന്റെ സങ്കടമായി നാം ഏറ്റെടുക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതരോട് എസ്എന്‍ഡിപി യോഗത്തിന്റെ അനുതാപമുണ്ട്. ദുരന്ത നിവാരണവും പുനരധിവാസവും മുന്‍ നിറുത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ പിന്തുണക്കും സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: