വയനാട് : ദുരന്തഭൂമിയില്‍ ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് രണ്ടു സ്പോട്ടുകള്‍. മനുഷ്യ ശരീരം ആകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.
ബെയ്ലി പാലത്തിനു സമീപമാണ് കണ്ടെത്തിയ സ്പോട്ടുകള്‍. സംശയമുള്ള മറ്റു സ്പോട്ടുകളില്‍ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വീണ്ടും പരിശോധിക്കും.
സൈന്യത്തിന്റെ നേതൃത്വത്തിലാണ് ചൂരല്‍മലയില്‍ ഐബോര്‍ഡ് പരിശോധന നടത്തിയത്.ദുരന്തത്തിന്റെ ആറാം ദിനവും ദുരന്തമേഖലയില്‍ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ദൗത്യനിര്‍വഹണം നടത്തി.
ഇന്ന് ചാലിയാറിലും സമീപത്തെ വനത്തിലുമായാണ് തിരച്ചില്‍ നടത്തിയത്.ഇത് വരെ പുഴയില്‍ നിന്ന് 209 ശരീരങ്ങള്‍ കണ്ടെടുത്തു നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: