മുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട് ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് . നിരവധി സെലിബ്രിറ്റികൾ ദുരിതബാധിതരെ സഹായിക്കാൻ എത്തിയിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി , രശ്മിക മന്ദാന, സൂര്യ, ജ്യോതിക, കാർത്തി, വിക്രം തുടങ്ങി നിരവധി താരങ്ങൾ വയനാടിനായി സംഭാവന നൽകിയിട്ടുണ്ട്.
ഇപ്പോഴിതാ നടൻ അല്ലു അർജുനും ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നിട്ടെത്തിയിരിക്കുകയാണ്. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്
തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകൻ കൂടിയായ രാംചരണും ഒരുകോടി രൂപയാണ് സംഭാവന ചെയ്തത്.ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്ന് ചിരഞ്ജീവി കുറിച്ചു. വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: