കേദാർനാഥ് : മരണത്തെ മുഖാമുഖം കണ്ട 18 മണിക്കൂർ. രക്ഷാപ്രവർത്തകരുടെ കരം പിടിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ ഗിരീഷ് ചമോലിയുടെ മുഖത്ത് കാണാം മരണത്തെ അടുത്ത് കണ്ടവന്റെ ഭയം . കേദാർനാഥിലുണ്ടായ കനത്ത മഴയിൽ നടപ്പാതകൾ പോലും തകർന്നിരുന്നു.
കേദാർനാഥ് നടപ്പാതയിലെ തരു ക്യാമ്പിന് സമീപം ചെളിയും , കെട്ടിടാവശിഷ്ടങ്ങളും , പാറകളും വന്നടിഞ്ഞതിനിടയിലാണ് ചമോലി ജില്ലയിലെ ഘട്ട് നിവാസിയായ ഗിരീഷ് ചമോലി കുടുങ്ങിയത് . . രാത്രി മുഴുവൻ പാറക്കെട്ടിനടിയിലായിരുന്നു . സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്നു.
വെള്ളിയാഴ്ച രാവിലെ രക്ഷാപ്രവർത്തനത്തിനിടെ ഗിരീഷിന്റെ ഞരക്കം കേട്ട എസ്ഡിആർഎഫ് ഒമ്പത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഗിരീഷിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു .
ശ്വാസതടസ്സമൊന്നുമില്ലെങ്കിലും ശരീരം മുഴുവൻ പാറകൾക്കിടയിൽ കഴിഞ്ഞതിന്റെ മുറിവുകളും , ചതവുകളുമാണെന്ന് ഗിരീഷ് പറഞ്ഞു. ‘ ഈ രാത്രി ഒരിക്കലും മറക്കില്ല , രാത്രി മുഴുവൻ എന്നെ വേദനിപ്പിച്ചു, പക്ഷേ ആരും സഹായിക്കാൻ വന്നില്ല. അതിനുശേഷം, അടുത്ത ദിവസം, എന്റെ ശബ്ദം കേട്ട്, എസ്ഡിഎഫ് മനസ്സിലാക്കി, ഒമ്പത് മണിക്കൂർ കഠിനാധ്വാനത്തിന് ശേഷം എന്നെ സുരക്ഷിതമായി പുറത്തെടുക്കുന്നതിൽ അവർ വിജയിച്ചു. എസ്ഡിആർഎഫ് സൈനികർ ഒമ്പത് മണിക്കൂർ എന്റെ മനോവീര്യം ഉയർത്തി ‘ ഗിരീഷ് പറഞ്ഞു. എസ്ഡിആർഎഫ് കമാൻഡൻ്റ് മണികാന്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം . ഹെലികോപ്റ്ററിൽ ഗിരീഷിനെ ആശുപത്രിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: