പാരീസ്: ഒളിംപിക്സ് 2024 ഹോക്കി ക്വാര്‍ട്ടര്‍ പോരില്‍ ഭാരതത്തിന് ഇന്ന് ബ്രിട്ടനെ തോല്‍പ്പിക്കണം. ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇന്നത്തെ കളി ജയിച്ച് സെമിയില്‍ പ്രേവശിക്കാനായാല് ഭാരതം മെഡലന് അടുത്ത് വരെയെത്താനാകും.
നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കിഴിഞ്ഞ തവണ ടോക്കിയോയില്‍ ഭാരതം വെങ്കലം സ്വന്തമാക്കിയത്. കരുത്തരായ ബ്രിട്ടനെ തോല്‍പ്പിക്കുക അത്ര നിസ്സാരമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ഓസ്ട്രേലിയയെയും ന്യൂസിലന്‍ഡിനെയും തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഭാരതം. നായകന് ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഗോള്‍ വേട്ടകളും ഗോള്‍പോസ്റ്റിന് മുന്നില്‍ പി.ആര്. ശ്രീജേഷ് കാഴ്ച്ചവയ്ക്കുന്ന അത്യുഗ്രന്‍ പ്രകടനവുമാണ് ഭാരതത്തിന്റെ പ്രധാന കരുത്ത്. എഫ്ഐഎച്ച് കണക്ക് പ്രകാരം 2015 മുതല്‍ ഇരു ടീമുകളും ഒമ്പത് കളികളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ നാല് ജയം ബ്രിട്ടന് ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ഭാരതം ജയിച്ചു. ബാക്കി രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: