കോന്നി : അന്നമൂട്ടി വളര്‍ത്തിയ കൈകളെ കൊട്ടി വിളിച്ചുണര്‍ത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓര്‍മ്മകള്‍ക്ക് അശ്രുപൂജ അര്‍പ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ കര്‍ക്കടക വാവ് ബലിയും പിതൃ തര്‍പ്പണവും വാവൂട്ടും 1001 കരിക്ക് പടേനിയും 1001 മുറുക്കാന്‍ സമര്‍പ്പണവും നടന്നു.
നിലവിളക്ക് കൊളുത്തി പിതൃക്കളെ ഉണര്‍ത്തി ഊട്ടും പൂജയും അര്‍പ്പിച്ച് പുണ്യാത്മാക്കള്‍ക്ക് തേക്കിലയും പുന്നയിലയും നാക്ക് നീട്ടിയിട്ട് അതില്‍ 1001 കൂട്ട് മുറുക്കാനും ഇളനീരും ഓര് വെള്ളവും ചുടുവര്‍ഗ്ഗ വിളകളും തെണ്ടും തെരളിയും വെച്ച് പരമ്പ് നിവര്‍ത്തി അതില്‍ 1001 കരിക്ക് വെച്ചു ഊരാളി മല വിളിച്ചു ചൊല്ലി പിന് തലമുറക്കാര്‍ 999 മലയെ വന്ദിച്ച് അടുക്കാചാരങ്ങള്‍ വെച്ച് പൂര്‍വ്വികരുടെ അനുഗ്രഹം തേടുന്ന അത്യപൂര്‍വ്വ പൂജകള്‍ക്ക് കല്ലേലിക്കാവ് സാക്ഷ്യം വഹിച്ചു.
1001 കരിക്ക് ഉടച്ച് നാടിന്റെ നന്മയ്ക്ക് വേണ്ടി ഊരാളി വിളിച്ചു ചൊല്ലി. പുണ്യ നദിയായ അച്ചന്‍കോവിലിന്റെ ആദ്യ സ്നാന ഘട്ടമായ കല്ലേലി കാവില്‍ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടിയുള്ള ബലി തര്‍പ്പണവും നടന്നു . കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ക്രമീകരണത്തിന് നേതൃത്വം നല്കി. കാവ് മുഖ്യ ഊരാളി ഭാസ്കരന് കരിക്ക് ഉടച്ച് ദേശം വിളിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: