ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി രാജ്യത്തുടനീളം 50,655 കോടി രൂപ ചെലവില്‍ 936 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8 സുപ്രധാന ദേശീയ അതിവേഗ ഇടനാഴി പദ്ധതികളുടെ വികസനത്തിന് അംഗീകാരം നല്കി.
ഈ 8 പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 4.42 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. മൊത്തം 4,613 കോടി മൂലധനച്ചെലവില്‍ 88 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് വരി ആഗ്ര- ഗ്വാളിയോര്‍ ദേശീയ അതിവേഗ ഇടനാഴി, നാലുവരി ഖരഗ്പുര്‍ -ഖരഗ്പുരിനും മോര്ഗ്രാമിനും ഇടയിലുള്ള 231 കിലോമീറ്റര്‍ 4-വരി പ്രവേശന നിയന്ത്രിത അതിവേഗ ഇടനാഴി, ആറുവരി ഥരാദ് – ദീസ – മെഹ്സാന – അഹമ്മദാബാദ് ദേശീയ അതിവേഗ ഇടനാഴി, ഹൈബ്രിഡ് ആന്വിറ്റി മാതൃകയിലുള്ള മൊത്തം 3,935കോടി രൂപ മൂലധചെലവുള്ള നാലുവരി അയോദ്ധ്യ റിംഗ് റോഡ് , റായ്പൂര്‍-റാഞ്ചി ദേശീയപാത അതിവേഗ ഇടനാഴിയിലെ പഥല്‍ഗാവിനും ഗുംലയ്ക്കും ഇടയിലുള്ള നാലുവരി ഭാഗം, ആറുവരി കാണ്‍പൂര്‍ റിംഗ് റോഡ്, നാലുവരി വടക്കന്‍ ഗുവാഹത്തി ബൈപാസും നിലവിലുള്ള ഗുവാഹത്തി ബൈപാസിന്റെ വീതി കൂട്ടലും/മെച്ചപ്പെടുത്തലും, പൂനെയ്ക്കു സമീപം നാസിക് ഫാട്ട – ഖേദ് എട്ടു വരി എലവേറ്റഡ് ഇടനാഴി എന്നിയ്ക്കാണ് അംഗീകാരം ലഭിച്ചത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: