Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ശ്രമിക്കുന്നത് ആഗോള ഭക്ഷ്യസുരക്ഷയ്‌ക്ക്, സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന്റെ കേന്ദ്രം കൃഷിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

രാസവളം രഹിത പ്രകൃതി കൃഷിയാണ് ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 08:37 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യ ഭക്ഷ്യ മിച്ച രാജ്യമാണെന്നും ആഗോള ഭക്ഷ്യസുരക്ഷയ്‌ക്കും ആഗോള പോഷകാഹാര സുരക്ഷയ്‌ക്കും പരിഹാരം കാണുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കരണ നടപടികളിലൂടെ സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്‌ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കൃഷിയാണ് സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന്റെ കേന്ദ്രം. ചെറുധാന്യങ്ങള്‍, പാല്‍, പയര്‍വര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഏറ്റവും വലിയ ഉത്പാദകരാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

രാസവളം രഹിത പ്രകൃതി കൃഷിയാണ് ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 2024-25 ലെ കേന്ദ്ര ബജറ്റില്‍ സുസ്ഥിര കൃഷിക്ക് വലിയ ശ്രദ്ധ നല്‍കിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാലാവസ്ഥയെ പ്രതിരോധിക്കുന്ന 1900 പുതിയ ഇനം വിളകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.കാര്‍ഷിക മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ പത്ത് കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റ ക്ലിക്കിലൂടെ പണം കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കാര്‍ഷിക ഗവേഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ശക്തമായ സംവിധാനം പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. കാര്‍ഷിക വിദ്യാഭ്യാസത്തിനായി 500 ലധികം കോളേജുകളുണ്ടെന്നും 700 ലധികം കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും മോദി അറിയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തൊണ്ണൂറ് ലക്ഷം ഹെക്ടര്‍ ഭൂമി സൂക്ഷ്മ ജലസേചനത്തിന് കീഴില്‍ കൊണ്ടുവന്നതായി അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് അവരുടെ ഭൂമിക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ഭൂമിയുടെ ഡിജിറ്റലൈസേഷന്‍, ഡ്രോണ്‍ ദീദികള്‍ക്ക് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കുന്ന പദ്ധതിയും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഈ നടപടികള്‍ ഇന്ത്യയിലെ കര്‍ഷകരെ മാത്രമല്ല, ആഗോള ഭക്ഷ്യസുരക്ഷയെയും ശക്തിപ്പെടുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്‌ട്ര സമ്മേളനത്തില്‍ 75 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം , സുസ്ഥിര കാര്‍ഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവര്‍ത്തനം എന്നതാണ്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവങ്ങളുടെ തകര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന ഉല്‍പാദനച്ചെലവ്, സംഘര്‍ഷങ്ങള്‍ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ സുസ്ഥിരമായ കൃഷിയുടെ അനിവാര്യമായ ആവശ്യകതയെ കൈകാര്യം ചെയ്യാനാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ കാര്‍ഷിക വളര്‍ച്ച തുടര്‍ച്ചയായി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. മണ്ണിന്റെ ആരോഗ്യം മോശമാകുന്നതിന് കാരണമായ അമിതമായ രാസവളങ്ങളുടെ ഉപയോഗത്തിന്റെ ദോഷഫലങ്ങള്‍ ചൗഹാന്‍ എടുത്തുകാട്ടി. ഇന്ത്യ ഇപ്പോള്‍ പ്രകൃതി കൃഷിക്ക് ഊന്നല്‍ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടിണിയും പോഷകാഹാരക്കുറവും പൂര്‍ണമായും ഇല്ലാതാക്കേണ്ടതിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണികളെ നേരിടേണ്ടതിന്റെയും വര്‍ദ്ധിച്ചുവരുന്ന താപനില കാരണം ഉല്‍പാദനം കുറയുന്നതിന്റെ ഗുരുതരമായ പ്രശ്‌നം പരിഹരിക്കേണ്ടതിന്റെയും ആവശ്യകത ചൗഹാന്‍ ഊന്നിപ്പറഞ്ഞു.

 

 

Tags: indianarendramodiAgricultureEconomyFARMResearchKisan samman Nidhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.