പാരീസ്: മൂന്നാം മെഡലെന്ന സ്വപ്നവുമായി വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിനിറങ്ങിയ ഇന്ത്യയുടെ മനു ഭാകറിന് ഉന്നം പിഴച്ചു.ഫൈനലില്‍ സ്റ്റേജ് ഒന്നിലെ മൂന്ന് സീരീസുകള്ക്കുശേഷം രണ്ടാം സ്ഥാനത്തേക്ക് കയറിയ മനു ഒടുവില്‍ നാലാം സ്ഥാനത്തായി
ഏഴാം സീരീസിനു ശേഷം നടന്ന ഷൂട്ടോഫില്‍ രണ്ട് പോയിന്റ് മാത്രം നേടിയ മനുവിനെ പിന്തള്ളി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം സ്വന്തമാക്കി. ദക്ഷിണ കൊറിയയുടെ ജിന്‍ യാംഗിനാണ് സ്വര്‍ണം. ഫ്രാന്‍സിന്റെ കാമില്‍ വെള്ളി മെഡല്‍ നേടി.
നേരത്തേ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാകര്‍ വെങ്കലം നേടി. 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലും മനു വെങ്കലം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: