കൊച്ചി: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ രാജ്യത്ത് പരക്കെ ശരാശരിയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം. തെക്കന്‍ കേരളത്തില്‍ ശരാശരിയില്‍ താഴെ മഴയാണ് പ്രവചിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശരാശരി മഴയും പ്രതീക്ഷിക്കാം. വടക്കന്‍ ജില്ലകളിലടക്കം മറ്റിടങ്ങളില്‍ മഴ കൂടും. താപനിലയിലും വര്‍ധനവുണ്ടാകും.
ആഗസ്തില്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തില്‍ ഇടുക്കി ഒഴികെയുള്ള ജില്ലകളിലും ശരാശരിയില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാം. തെക്കന്‍ കേരളത്തിലും കോട്ടയത്തും മഴ കുറയും. അതേസമയം പകല്‍ സമയത്തെ കൂടിയ താപനിലയില്‍ വലിയ വര്‍ദ്ധനവും പ്രവചിക്കുന്നുണ്ട്. സംസ്ഥാനത്ത് പരക്കെ ആഗസ്തില്‍ ചൂടേറും. രാത്രിയിലും ശരാശരി താപനിലയില്‍ വര്‍ധനവ് പ്രവചിക്കുന്നുണ്ട്. മഴ മാറി നില്ക്കുന്ന വേളകളില്‍ ശക്തമായ ചൂട് പ്രതീക്ഷിക്കാം.
പസഫിക് സമുദ്രത്തില്‍ എല്‍ നിനോ ന്യൂട്രലായി തുടരുകയാണ്. ആഗസ്ത് അവസാനത്തോടെ ലാ നിനോയ്ക്ക് അനുകൂലമായ സാഹചര്യം വികസിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ (ഐഒഡി) ന്യൂട്രല്‍ അവസ്ഥയില്‍ തന്നെ തുടരുകയാണ്. ഇത് മണ്‍സൂണിന്റെ അവസാനം വരെ മാറ്റമില്ലാതെ തുടരുമെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനം. ഇൗ രണ്ട് സാഹചര്യങ്ങളും അനുകൂലമായാല്‍ അതിശക്തമായ മഴയ്ക്ക് രാജ്യത്തെമ്പാടും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: