വയനാട് : റഡാര്‍ സിഗ്നല്‍ ലഭിച്ച പശ്ചാത്തലത്തില്‍ മുണ്ടക്കൈയില്‍ രാത്രി നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചു. ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മണ്ണിനടിയില്‍ ജീവന്റെ തുടിപ്പുണ്ടെന്ന സംശയത്തിലാണ് രാത്രിയിലും വെളിച്ചം ഉള്‍പ്പെടെ എത്തിച്ച് പരിശോധന നടത്തിയത്. മൂന്ന് മീറ്റര്‍ ആഴത്തിലാണ് ശ്വാസത്തിന്റെ സിഗ്ന്ല് റഡാറില്‍ ലഭിച്ചത്.
മണ്ണ്മാന്തി യന്ത്രം എത്തിച്ചാണ് പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.മുണ്ടക്കൈയില്‍ മൂന്നുപേരെ കാണാതായ വീടിന് സമീപമാണ് തെരച്ചില്‍ നടന്നത്.
ആദ്യം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. എന്നാല്‍ സിഗ്നല്‍ ശക്തമാണെന്ന വാദത്തെ തുടര്‍ന്ന് വീണ്ടും തെരച്ചില്‍ നടത്താന്‍ തീരുമാനിക്കുകയും ഒന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് രാത്രി തെരച്ചില്‍ അവസാനിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: