ന്യൂദല്‍ഹി : ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ വധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കുളള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഇവിടെ നിന്ന് ഇന്ത്യയിലേക്കുളള വിമാനങ്ങളും റദ്ദാക്കി.ഈ മാസം എട്ട് വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
റദ്ദാക്കിയ സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാന്‍ ഒറ്റത്തവണ ഇളവോ, അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി പണം മടക്കി വാങ്ങുന്നതിനുള്ള അവസരമോ ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍വീസുകള്‍ റദ്ദാക്കാനുളള തീരുമാനമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. സഹായം ആവശ്യമുള്ള യാത്രക്കാര്‍ 011-69329333 അല്ലെങ്കില്‍ 011-69329999 എന്ന നമ്പറിലോ ബന്ധപ്പെടണം.
ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ വച്ചാണ് ഹമാസിന്റെ രാഷ്ട്രീയ കാര്യ വിഭാഗം മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. ഇറാന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹമാസും ഇറാനും രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: