ന്യൂദല്‍ഹി: പുതിയതായി 50 അമൃത് ഭാരത് ട്രെയിനുകള്‍ കൂടി നിര്‍മിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയില്‍ കേന്ദ്രബജറ്റിനെ അടിസ്ഥാനമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 അധിക അമൃത് ഭാരത് ട്രെയിനുകളുടെ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. നിലവിലുള്ള അമൃത് ഭാരത് ട്രെയിനുകളിലേക്കാള് 13 പുതിയ സവിശേഷതകള്‍ ഈ ട്രെയിനുകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കിയപ്പോള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. വന്ദേഭാരത്, അമൃത് ഭാരത്, വന്ദേമെട്രോ, വന്ദേ സ്ലീപ്പര്‍ ട്രെയിനുകളുടെ സംയോജനം വരുംവര്‍ഷങ്ങളില്‍ യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കും. 2,500 അധിക ജനറല്‍ കോച്ചുകള്‍ വരും മാസങ്ങളില്‍ നിര്‍മ്മിക്കും.
യുപിഎ കാലത്ത് പ്രതിവര്‍ഷം ശരാശരി അപകടങ്ങളുടെ എണ്ണം 171 ആയിരുന്നു. ഇപ്പോള്‍ ഇത് 68% കുറഞ്ഞു. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇനിയും ജോലികള്‍ ചെയ്യാനുണ്ട്. കവചിന്റെ 4.0 പതിപ്പിന് അംഗീകാരം ലഭിച്ചു. 8,000 എന്ിനീയര്മാര്ക്ക് പരിശീലനം നല്കി. ആറ് സര്‍വകലാശാലകള്‍ പാഠ്യപദ്ധതിയില്‍ കവചിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി. കവച് വലിയ തോതില്‍ പുറത്തിറക്കാന്‍ ആവശ്യമായ മനുഷ്യവിഭവശേഷിയും കഴിവുകളും നമുക്കിപ്പോള്‍ ഉണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: