Kerala

ശാസ്ത്രജ്ഞരുടെ വായടപ്പിച്ച് സര്‍ക്കാര്‍; മാധ്യമങ്ങളോട് സംസാരിക്കരുത്

Published by

തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലമുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്ന് ശാസ്ത്രജ്ഞരോട് സര്‍ക്കാര്‍. പഴയ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്‌ക്കരുതെന്നും ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിര്‍ദേശിച്ചു. പ്രത്യേക കുറിപ്പിലാണ് ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച, വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്ത് സന്ദര്‍ശിക്കുന്നതില്‍നിന്ന് സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.

ദുരന്തബാധിത പ്രദേശത്ത് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വേണമെന്നും ടിങ്കു ബിസ്വാളിന്റെ കുറിപ്പില്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയിട്ടുണ്ട്.

സര്‍ക്കാറിന്റെ നിലപാടിനെതിരെ വ്യാപക പ്രതികരണം ഉണ്ടായിട്ടുണ്ട്. സര്‍ക്കാറിനെ വെള്ളപൂശാന്‍ നിയുക്തരായ ഉദ്യോഗസ്ഥരും മാത്രം സംസാരിക്കും. ശാസ്ത്രജ്ഞരും ഗവേഷകരും മിണ്ടാതിരിക്കണം. ഡാം തുറന്നുവിട്ട് ആളെക്കൊന്ന സര്‍ക്കാറിന്റെ പിടിപ്പുകേടുകള്‍ ഇത്തവണ പുറത്തുവരാതിരിക്കാനാണ് ശാസ്ത്രസമൂഹത്തിന്റെ വായമൂടിക്കെട്ടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by