റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ വ്യാഴാഴ്ച രാവിലെ അഞ്ച് കൻവാർ യാത്രാ തീർത്ഥാടകർ അവരുടെ വാഹനം ഹൈ ടെൻഷൻ ഓവർഹെഡ് വയറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു.
ബാലുമത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ തം തം തോലയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ദിയോഘറിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.
“ഒരു ഹൈ ടെൻഷൻ ഓവർഹെഡ് വയർ അവരുടെ വാഹനത്തിന് മുകളിൽ വീണു. അഞ്ച് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു,”- ബാലുമത്ത് സബ് ഡിവിഷൻ പോലീസ് ഓഫീസർ അശുതോഷ് കുമാർ സത്യം പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: