ന്യൂഡല്‍ഹി: ലോക്സഭ നടപടിക്രമങ്ങള്‍ മലയാളത്തില്‍ സന്‍സദ് ടിവിയുടെ യൂട്യൂബ് ചാനല്‍ വഴി തല്‍സമയം സംപ്രേഷണം ചെയ്യും. നടത്തുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള സംപ്രേഷണം ആരംഭിച്ചു. കന്നട, ആസാമീസ്, ഒഡിയ, തെലുങ്ക്, ഗുജറാത്തി, ബംഗ്ലാ, മറാട്ടി ഭാഷകളിലും സംപ്രേഷണം നടത്തുന്നുണ്ട്. യൂട്യൂബില്‍ സന്‍സദ് ടിവി സെര്‍ച്ച് ചെയ്ത് ലൈവ് എന്ന ടാബില്‍ പോയി മലയാളം സെലക്ട് ചെയ്താല്‍ ലൈവ് സ്ട്രീമിംഗ് കാണാം. രാജ്യസഭാ ടി വിയുടെ തല്‍സമയം സംപ്രേഷണവും വൈകാതെ ആരംഭിക്കും.
പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും മറ്റും പൊതുകാര്യ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന സര്‍ക്കാര്‍ ടെലിവിഷന്‍ ചാനലാണ് സന്‍സദ് ടിവി . നിലവിലുള്ള ഹൗസ് ചാനലുകള്‍, ലോക്സഭാ ടിവി, രാജ്യസഭാ ടിവി എന്നിവ സംയോജിപ്പിച്ചാണ് 2021 മാര്‍ച്ചില്‍ ഇത് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: