Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയം കളിച്ച് കേരളാ എംപിമാര്‍; സര്‍ക്കാരുകളെ തമ്മിലടിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 01:54 am IST
in Kerala

ന്യൂദല്‍ഹി: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ രാഷ്‌ട്രീയക്കളിയുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍. കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യമിട്ട് ഇടതു-വലത് എംപിമാര്‍ നടത്തിയ രാഷ്‌ട്രീയ നീക്കത്തില്‍ കൂടുതല്‍ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് ശ്രമം.

രാജ്യത്തിന്റെ ദുരന്ത മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും കേന്ദ്രസര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നും പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയും ലോക്സഭയില്‍ കെ.സി. വേണുഗോപാല്‍ എംപിയുമാണ് പ്രത്യേക ചര്‍ച്ചയ്‌ക്കായി നോട്ടീസ് നല്കിയത്.

പല എംപിമാരും കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്‌ട്രീയ ചര്‍ച്ചയ്‌ക്കുള്ള വേദിയാക്കി വയനാട് ദുരന്തത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കടുത്ത ഭാഷയില്‍ രംഗത്തെത്തിയത്. ജൂലൈ 23 മുതല്‍ നാലുവട്ടം പ്രളയ മുന്നറിയിപ്പ് നല്കിയിരുന്നതായും സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുത്തില്ലെന്നും അമിത് ഷാ വെളിപ്പെടുത്തിയതോടെ കേരളാ എംപിമാര്‍ പ്രതിരോധത്തിലായി. വയനാട് എംപിയായിരുന്ന രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ 30 സെക്കന്‍ഡ് മാത്രമാണ് സംസാരിച്ചത്.

കേരള സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ബെംഗളൂരു സൗത്ത് എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ നടത്തിയത്. കേരളത്തില്‍ പ്രളയം തുടര്‍ക്കഥയാവുന്നതായും കേരളത്തിലാണ് ഏറ്റവുമധികം മണ്ണിടിച്ചിലുണ്ടാവുന്നതെന്നുമുള്ള കേന്ദ്ര കാലാവസ്ഥാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷം കൊണ്ട് 350 മരണങ്ങളാണ് കേരളത്തില്‍ പ്രളയദുരന്തത്തില്‍ സംഭവിച്ചിരിക്കുന്നത്.

വയനാട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചു. മേഖലയിലെ ഖനനവും നിര്‍ത്തിയില്ല. ദുരന്ത സാഹചര്യം നേരിടാന്‍ സംസ്ഥാനം യാതൊരു നടപടിയുമെടുത്തില്ല. 2020ല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മേഖലയില്‍ നിന്ന് 4,000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇത്രയും വലിയ പ്രശ്നത്തില്‍ വയനാട് എംപിയായിരുന്ന രാഹുല്‍ യാതൊരു ഇടപെടലും നടത്തിയില്ല. മതസംഘടനകളുടെ സമ്മര്‍ദ്ദം മൂലമാണ് കൈയേറ്റം ഒഴിപ്പിക്കാത്തതെന്ന് 2021ല്‍ സംസ്ഥാന നിയമസഭയില്‍ മന്ത്രി കെ. രാജു വെളിപ്പെടുത്തിയിരുന്നു. പി.ടി തോമസ് എംപിയും സമാനമായ കാര്യം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന് കോണ്‍ഗ്രസ് രണ്ടാംതവണ ടിക്കറ്റ് പോലും നല്കിയില്ല. വയനാടിന്റെ ഈ ജനകീയ വിഷയത്തില്‍ പാര്‍ലമെന്റില്‍ അഞ്ചുവര്‍ഷവും രാഹുല്‍ യാതൊന്നും മിണ്ടിയിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ ഇവര്‍ കേന്ദ്രസര്‍ക്കാരിന് നേര്‍ക്ക് ചോദ്യമുന്നയിക്കുന്നത്, തേജസ്വി സൂര്യ കുറ്റപ്പെടുത്തി.

വയനാട് ദുരന്തത്തെ രാഷ്‌ട്രീയ വിഷയമാക്കാന്‍ ഉദ്യേശമില്ലെന്ന് കെ.സി വേണുഗോപാല്‍ എംപി സഭയില്‍ പറഞ്ഞെങ്കിലും കോണ്‍ഗ്രസ് എംപിമാരുടെ ഏക ലക്ഷ്യം അതായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുസഭകളിലും നടന്ന ഹ്രസ്വചര്‍ച്ച. രാജ്യത്തെ എല്ലാ എംപിമാരുടേയും എംപിലാഡ് ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ വീതം വയനാടിനായി നല്കാനുള്ള നിര്‍ദേശം രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുന്നില്‍ വയ്‌ക്കാമെന്ന് ലോക്സഭാ സ്പീക്കര്‍ അറിയിച്ചു. സൈന്യം മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്നും വയനാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു.

Tags: congressKerala GovernmentCentral govermentWayanad Landslide TragedyKerala MPs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.