പാരീസ്: ഒളിംപിക്സിന്റെ ചരിത്രത്തില്‍ ആദ്യമായി ടേബിള്‍ ടെന്നിസ് പ്രീക്വാര്‍ട്ടര്‍ വരെ എത്തിയ ഭാരത താരം മണിക ബത്ര തോറ്റ് പുറത്തായി. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ മിയു ഹിറോനോയോട് പരാജയപ്പെട്ടാണ് പുറത്തായത്. 4-1നായിരുന്നു മണികയുടെ തോല്‍വി. ആദ്യ രണ്ട് ഗെയിമുകളിലും തോറ്റ മണിക മൂന്നാം ഗെയിം സ്വന്തമാക്കി തിരിച്ചുവരവിന് ശ്രമിച്ചുനോക്കിയെങ്കിലും ജപ്പാന് താരത്തിന്റെ കരുത്തിന് മുന്നില്‍ പതറിവീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: