കോട്ടയം: ദുരന്തങ്ങള്‍ക്ക് മുന്നില്‍ മലയാളിക്ക് എക്കാലവും ഒരേ മനസ്സാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്ന് ഇറങ്ങിയ മിക്കവാറും പത്രങ്ങളുടെ തലക്കെട്ടുകള്‍. ഹൃദയം പൊട്ടി നില്ക്കുന്ന വായനക്കാര്‍ക്ക് മുന്നില്‍ വയനാട് ദുരന്തം അവതരിപ്പിക്കാന്‍ ഒരൊറ്റ വാക്കേ അവര്‍ക്ക് ഉപയോഗിക്കാന്‍ ഉണ്ടായിരുന്നുള്ളൂ: ഉള്ളുപൊട്ടി. ഭൂമിയുടെ ഉള്ളു പൊട്ടിയൊലിച്ച് ഉണ്ടായ ദുരന്തത്തെ ചിത്രീകരിക്കാന്‍ ഇതിനപ്പുറം ഒരു വാക്ക് പലര്‍ക്കും കണ്ടെത്താനായില്ല.
അടുത്തിടെ ഇറങ്ങിയ ഉള്ളൊഴുക്ക് എന്ന സിനിമയുടെ പേരും ഒരുപക്ഷേ പത്രാധിപന്മാരെ സ്വാധീനിച്ചിരിക്കാം. ഏതായാലും ഒരു ദാരുണ സംഭവത്തില്‍ ഒരേ ദിവസം ഇത്രയധികം പത്രങ്ങള്‍ ഒരേ തലക്കെട്ടില്‍ ഇറങ്ങുന്നത് അത്യപൂര്‍വ്വ സംഭവമാണ്. മതവും ജാതിയും രാഷ്ട്രീയവും അടക്കമുള്ള വിഭാഗീയതകളില്‍ പരസ്പരം തല്ലു കൂടുമെങ്കിലും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മലയാളികള്‍ ഒന്നിച്ചണിനിരക്കും എന്നുള്ളത് എക്കാലവും തെളിയിച്ചിട്ടുള്ളതാണ് . 2018ലെ പ്രളയകാലം തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: