പാരീസ്: റോവിങ്ങില്‍ ആദ്യ രണ്ട് റൗണ്ടുകള്‍ കടന്നെത്തിയ ഭാരത പുരുഷ താരം ബല്‍രാജ് പന്‍വാര്‍ ക്വാര്‍ട്ടറില്‍ നിന്ന് നേരിട്ട് സെമിയില്‍ പ്രവേശിക്കാനായില്ല. റോവിങ് പുരുഷ സ്കള്‍സ് ക്വാര്‍ട്ടറില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനെ തുടര്‍ന്നാണ് താരം പുറത്തായത്. സെമിയിലേക്ക് മുന്നേറാന്‍ മൂന്നാം സ്ഥാനത്തെത്തണമായിരുന്നു.
25കാരനായ ഭാരത താരം പാരീസ് ഒളിംപിക്സില്‍ തന്റെ മികച്ച ദൂരമാണ് ഇന്നലെ പിന്നിട്ടത്. 7:05.10 സമയത്തില്‍ ഫിനിഷ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. താരത്തിനൊപ്പം മത്സരിച്ചവരില്‍ യൂഹേനി സലാട്ടി(6:49.27) ലിത്വാനിയയുടെ ഗിയേഡ്രിയസ് ബിയെലിയസ്കാക്(6:51.80) ജപ്പാന്റെ റ്യൂട്ട അറകാവ (6:54.17) എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്നത്. മൊത്തം നാല് ക്വാര്‍ട്ടറുകളാണ് നടന്നത്. ഓരോ ക്വാര്‍ട്ടറിലെയും ആദ്യ മൂന്ന് സ്ഥാനക്കാരാണ് സെമിക്ക് നേരിട്ട് അര്‍ഹരാകുക.
ബാക്കിയുള്ള 12 സ്ഥാനക്കാരും 13 മുതല്‍ 24 സ്ഥാനക്കാരും ഇന്ന് വീണ്ടും സി/ഡി മത്സരങ്ങളില്‍ തുടരും. ഇതിലൂടെ മുന്നേറി വീണ്ടും സെമിക്ക് യോഗ്യത നേടാന്‍ ബല്‍രാജിന് അവസരമുണ്ട്.
ടോക്കിയോയില്‍ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അര്ജുന് ലാല്‍ ജാട്ട് ആണ് ഇതുവരെ ഭാരതത്തിനായി ഒളിംപിക്സില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയ റോവിങ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: