കോട്ടയം: അന്താരാഷ്ട്ര വിഷയങ്ങള്‍, ഇന്ത്യയുടെ വിദേശകാര്യനയം എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ സഹകരിക്കുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് വേള്‍ഡ് അഫയേഴ്സും(ഐ.സി.ഡബ്ല്യു.എ) മഹാത്മാ ഗാന്ധി സര്‍വകലാശാലയും തമ്മില്‍ ധാരണയായി. ഐ.സി.ഡബ്ല്യു.എ ഡയറക്ടര്‍ ജനറല്‍ വിജയ്താക്കൂര് സിംഗും സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രഫ. കെ. ജയചന്ദ്രനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. സംയുക്ത പഠനസംരംഭങ്ങള്‍, സെമിനാറുകള്‍ എന്നിവ
സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് സഹകരണത്തില്‍ ലക്ഷ്യമിടുന്നത്. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐ.സി.ഡബ്ല്യു.എയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്നതും പരിഗണിക്കും.അന്താരാഷ്ട്ര വിഷയങ്ങളുമായി ബന്ധപ്പെട്ട സ്വതന്ത്ര പഠനത്തിനും വിലയിരുത്തലുകള്‍ക്കുമായി രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട സംവിധാനമാണ്
ഐ.സി.ഡബ്ല്യു.എ. ഈ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: