കോഴിക്കോട് : രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മേല്‍നോട്ടം വഹിക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്. രക്ഷാദൗത്യം നടത്തുന്ന സംഘങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത്ഷായാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
ബുധനാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാകും.ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ കൂടിയെത്തും.സൈന്യത്തിന്റെ ഡോഗ് സ്ക്വാഡും എത്തുന്നു.
സൈന്യത്തിന്റെ എന്‍ജിനീയറിംഗ് വിഭാഗം കൂടുതല്‍ സമാന്തര പാലങ്ങള്‍ നിര്‍മ്മിക്കും. രക്ഷാപ്രവര്‍ത്തനത്തിന് സാങ്കേതിക സഹായം നല്കാന് നാവികസേനയുടെ ഐ എന്‍ എസ് സമോറിന് കപ്പല്‍ അറബിക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി ജോര്‍ജ് കുര്യനോട് നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: