Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ആണവ നിലയത്തിന് നീക്കം; ചര്‍ച്ചകള്‍ നടത്തി, സ്ഥലം കണ്ടെത്താന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 06:48 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധി പരിഹാരത്തിന് ആണവ നിലയം സ്ഥാപിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കു സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു. കെഎസ്ഇബിയും സര്‍ക്കാരും ചര്‍ച്ചകള്‍ ആരംഭിച്ചതിന്റെ തെളിവുകള്‍ പുറത്ത്.

തമിഴ്‌നാട് കല്‍പ്പാക്കം ആണവ നിലയവുമായാണ് ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. ആണവ നിലയം സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള ശിപാര്‍ശ മുന്നോട്ടുവച്ച് കല്‍പ്പാക്കം ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍, ചീഫ് സെക്രട്ടറിക്കു കത്തയച്ചു.

ഇക്കഴിഞ്ഞ മേയ് 16നാണ് ചെയര്‍മാന്‍ കെ.വി. സുരേഷ്‌കുമാര്‍ ചീഫ് സെക്രട്ടറിക്കു കത്തയച്ചത്. ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. തീരദേശത്താണെങ്കില്‍ 625 ഹെക്ടറും മറ്റിടങ്ങളിലാണെങ്കില്‍ 960 ഹെക്ടറും ഭൂമി വേണം. കൂടാതെ ജീവനക്കാര്‍ക്ക് താമസത്തിനായി ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ 125 ഹെക്ടര്‍ സ്ഥലം ആണവ നിലയത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലും കണ്ടെത്തണം. ആവശ്യമായ ഭൂമിയുടെയും വെള്ളത്തിന്റെയും സ്ഥലത്തേക്കുള്ള യാത്രാ മാര്‍ഗങ്ങളുടെയും വിശദ വിവരങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു വര്‍ഷമായി കല്‍പ്പാക്കം ആണവ നിലയവുമായി സര്‍ക്കാരും കെഎസ്ഇബിയും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ചെയര്‍മാന്‍ കത്തയച്ചത്. ആണവ നിലയം സ്ഥാപി
ച്ചാലുണ്ടാകുന്ന ദീര്‍ഘ കാലത്തേക്കുള്ള തൊഴില്‍ അവസരങ്ങള്‍, സാമ്പത്തിക നേട്ടം തുടങ്ങിയവയും വിശദമാക്കിയിട്ടുണ്ട്. കൂടാതെ കല്‍പ്പാക്കം ആണവ നിലയത്തിന്റെ പ്രവര്‍ത്തനവും, പുതുതായി കമ്മിഷന്‍ ചെയ്ത പ്രോജക്ട് ചിത്രങ്ങളും കത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിനു പുറത്ത് ആണവ നിലയം സ്ഥാപിച്ച് വൈദ്യുതി കേരളത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ കെഎസ്ഇബി നേരത്തേ ആരംഭിച്ചതാണ്. നിലവിലുള്ള ആണവ റിയാക്ടറില്‍ നിന്ന് വൈദ്യുതി വാങ്ങാനും ഊര്‍ജ സെക്രട്ടറി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററുമായും കല്‍പ്പാക്കം ആണവ നിലയവുമായുള്ള ചര്‍ച്ചകളുടെ തുടര്‍ നടപടിയായാണ് കല്‍പ്പാക്കം ആണവ നിലയം ചെയര്‍മാന്‍ കത്തയച്ചത്.

അതേസമയം ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. എന്നാല്‍ കല്‍പ്പാക്കം നിലയം ചെയര്‍മാന്‍ ഉള്‍പ്പെടെ രാജ്യത്തെ മറ്റ് ആണവ നിലയങ്ങളുമായി ഇന്ന് ഊര്‍ജ വകുപ്പ് സെക്രട്ടറി ചര്‍ച്ചകള്‍ വച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയം സ്ഥാപിക്കുന്നതിനെതിരേ വി.എസ്. അച്യുതാനന്ദന്‍ അടക്കം ശക്തമായ സമരം നയിച്ചിരുന്നു. ആണവ നിലയത്തിനെതിരാണ് സിപിഎം നയം. ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ വാര്‍ത്ത പുറത്തുവന്നത് സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്.

 

Tags: Kerala GovernmentKSEBnuclear plant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറണ്ട് കട്ട് ഇല്ലാത്തത് കേന്ദ്ര കാരുണ്യത്തില്‍; 70% വൈദ്യുതിയും പുറത്തുനിന്ന്, നിരക്കും കൂടുതല്‍

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.