Kerala

ചൂരൽ മലയിൽ നടന്നത് നാടിനെ നടുക്കിയ ദുരന്തം; ദുരന്തമേഖലയിൽ ബിജെപി പ്രവർത്തകർ എല്ലാ സഹായങ്ങളും ഉറപ്പു വരുത്തണം : കെ.സുരേന്ദ്രൻ

Published by

തിരുവനന്തപുരം: നാടിനെ നടുക്കിയ ദുരന്തമാണ് വയനാട് ചൂരൽ മലയിൽ നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉരുൾപൊട്ടലിൽ നിരവധിയാളുകളാണ് മരണപ്പെട്ടത്. നിരവധി പേരെ കാണാനില്ല. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ വിളിച്ച് ദുരന്തമേഖലയിൽ ആവശ്യമായ സഹായങ്ങളും നടപടികളും ഉറപ്പുവരുത്തുമെന്ന് അറിയിച്ചുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടി പ്രവർത്തകർ കഴിയാവുന്ന എല്ലാവിധ സഹായങ്ങളും സേവനങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുവെന്നും കെ.സുരേന്ദ്രൻ അറിയിച്ചു. പുലര്‍ച്ചെ ഒന്നരയ്‌ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുൾപൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകൾ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്.

2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by