കൊച്ചി : അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ മലയാറ്റൂര്‍ വനം ഡിവിഷനു കീഴിലുളള കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി( ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളില്‍ അടച്ചിടും.
അതിനിടെ പൊന്മുടി ഡാം ഷട്ടറുകൾ തുറക്കുന്നതിന് അനുമതി. ഇതെ തുടർന്ന് പന്നിയാർ പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു. കൂടാതെ മുവാറ്റുപുഴ താലൂക്കിൽ വെള്ളൂർക്കുന്നം വില്ലേജിൽ ഇലഹിയ കോളനി ഭാഗത്തുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 3 ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്.
ഗവണ്മെന്റ് ടൗൺ യുപി സ്കൂൾ, മുവാറ്റുപുഴ ജൂനിയർ ജെബി സ്കൂൾ, വാഴപ്പിള്ളി എൻഎസ്എസ് കരയോഗ മന്ദിരം, എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: