ചൂരൽ മല: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ നടുക്കമുളവാക്കുന്നതാണ്. ഇതുവരെ കാണാത്തത്ര വലിയ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നത് കൂടുതൽ ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ദുരിതബാധിതർക്ക് വേണ്ട എല്ലാ സഹായങ്ങളും എത്രയും വേഗം എത്തിക്കാൻ സർക്കാരിന് കഴിയണം. ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവരുടെ ദുഖത്തിൽ പങ്കു ചേരുന്നു.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അല്പസമയത്തിനകം സ്ഥലത്തെത്തും. റെവന്യു, പൊതുമരാമത്ത്, പട്ടിക ജാതി- പട്ടികവർഗം വകുപ്പ് മന്ത്രിമാർ തിരുവനന്തപുരത്ത് നിന്ന് വ്യോമമാർഗം വയനാട്ടിലെത്തും.
പാലം തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. താത്ക്കാലികമായി പാലം നിര്‍മിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: