ഇന്ത്യയിലെ ഏറ്റഴും വിലപിടിപ്പുള്ള സ്കൂട്ടര്‍ വിപണിയില്‍ ഇറക്കി ബിഎം ഡബ്ല്യു. പക്ഷെ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും കൈ പൊള്ളും. കാരണം നല്‍കേണ്ടിവരിക ഒരു കാറിന്റെ വിലയാണ്. 14.99 ലക്ഷം രൂപ.
ഇത് ഇലക്ട്രിക് സ്കൂട്ടറാണെന്നതാണ് രസകരം. ഇവിടെ ചീപ്പായ സ്കൂട്ടര്‍ എന്നാല്‍ ഇലക്ട്രിക് സ്കൂട്ടര്‍ എന്ന നമ്മുടെ പരമ്പരാഗത സങ്കല്പത്തെയും ബിഎംഡബ്ല്യു തിരുത്തിയെഴുതുന്നു. ബിഎം ഡബ്ല്യുവിന്റെ സ്കൂട്ടര്‍ ഡിവിഷനായ ബിഎംഡബ്ല്യു മോട്ടോറാഡ് ആണ് ഈ സ്കൂട്ടര്‍ ഇറക്കുന്നത്. സിഇഒ-4 എന്നാണ് സ്കൂട്ടറിന്റെ പേര്.
കാറുകളുമായി താരതമ്യം ചെയ്യാവുന്ന ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ടിഎഫ് ടി സ്ക്രീനാണ് ഇന്‍സ്ട്രുമെന്റേഷന്‍ ക്ലസ്റ്ററായി പ്രവര്‍ത്തിക്കുക. നാവിഗേഷന്‍, ചാര്‍ജിങ്ങ്, പെര്‍ഫോമന്‍സ് ഡേറ്റ, കണക്ടിവിറ്റി തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ഇതില്‍ ലഭിക്കും. സുരക്ഷ ഉറപ്പാക്കുന്ന ഒട്ടേറെ ഫീച്ചറുകളുണ്ട്.
8.5 കിലോവാട്ടാണ് ബാറ്ററി പവര്‍. 41 ബിഎച്ച് പി പവറും 62 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ വരെ ഓടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: