ന്യൂദല്‍ഹി: സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി എന്നറിയപ്പെടുന്ന ശങ്കരാചാര്യര്‍ ഓരോ നിമിഷവും സംസാരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം. തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയില്‍ പറഞ്ഞുപഠിപ്പിച്ചത് അതുപോലെ പുറത്തേക്ക് ഛര്‍ദ്ദിക്കുന്ന ഈ ശങ്കരാചാര്യര്‍ ആത്മീയതയ്ക്ക് തന്നെ വെല്ലുവിളിയാവുകയാണ്.
ശ്രീ ശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് ജ്യോതിഷപീഠങ്ങളില് ഒന്നായ ഉത്തരാഖണ്ഡിലെ ജ്യോതിഷ പീഠത്തിലെശങ്കരാചാര്യരാണ് അവിമുക്തേശ്വരാനന്ദ സരസ്വതി. കര്‍ശനമായ മോദി സര്‍ക്കാര്‍ വിരുദ്ധ രാഷ്ടീയമാണ് ഇദ്ദേഹം 24 മണിക്കൂറും പുറത്തുപറയുന്നത്. നോട്ട് നിരോധനം തുടങ്ങി ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ കന്വാര്യാത്രികള്ക്ക് വ്യക്തതയുണ്ടാക്കാന്‍ കടക്കാരുടെ പേരെഴുതണം എന്ന യോഗിയുടെ ഉത്തരവിനെ വരെ ഈ ശങ്കരാചാര്യര്‍ എതിര്‍ക്കുകയാണ്.
പ്രധാനമന്ത്രി അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുമ്പോള്‍ ഇത്തരം ആഢംബരച്ചടങ്ങില് പങ്കെടുക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞയാളാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. പക്ഷെ അദ്ദേഹം കഴിഞ്ഞ ദിവസം ഏറ്റവും ആഡംബരത്തോടെ നടത്തിയ മുകേഷ് അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ ഏറെ നേരം സംബന്ധിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് മുഖ്യമന്ത്രിക്കസേര നേടാന്‍ ശരദ് പവാറുമായി പിന്നാമ്പുറ സഖ്യമുന്നണി ഉണ്ടാക്കിയപ്പോള്‍ ഇതേ ശങ്കരാചാര്യ ഉദ്ധവ് താക്കറെയുടെ പക്ഷം പിടിച്ചതും വിചിത്രമായിരുന്നു. ഇദ്ദേഹം ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യര്‍ ആയതുസംബന്ധിച്ചും തര്‍ക്കങ്ങളുണ്ട്. സുപ്രീംകോടതി പോലും അദ്ദേഹത്തിന്റെ നിയമനത്തെ എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: