തിരുവനന്തപുരം : സക്ഷമയുടെ ആഭിമുഖ്യത്തില്‍ ബൗദ്ധിക മാനസിക വെല്ലുവിളി പഠനവും പരിചരണവും എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തോന്നയ്‌ക്കൽ സായി ഗ്രാമത്തിൽ നടന്ന സെമിനാർ സക്ഷമ ദേശീയ ഉപാധ്യക്ഷ ശ്രീമതി കാമാക്ഷി സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. മാനസിക ബൗദ്ധിക വെല്ലുവിളി എന്ന മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ദ്വിതീയ പാതിരാമണ്ണ്, ഡോ. ഉമ ഹേമാവതി, ബിന്ദു എസ് കുമാർ. എന്നിവർ ക്ലാസുകൾ നയിച്ചു.
















