പാരിസ്: വെങ്കല മെഡല്‍ നേടിയ ഷൂട്ടിംഗ് താരം മനു ഭാക്കര്‍ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത് ഭഗവദ് ഗീതയെക്കുറിച്ച്. അവസാന റൗണ്ടില്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് എന്തായിരുന്നു മനസ്സിലെ ചിന്തകള്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മനു ഭാക്കര്‍ ഭഗവദ് ഗീതയെക്കുറിച്ച് പരാമര്‍ശിച്ചത്.
“ഭഗവദ് ഗീത ധാരാളമായി ഞാന്‍ വായിക്കാറുണ്ടായിരുന്നു. അതിനാല്‍ അതില്‍ പറയുന്ന ഒരു പ്രധാനകാര്യമായിരുന്നു മനസ്സില്‍. ലക്ഷ്യത്തിലെത്തുന്നതുവരെ ഇളകാത്ത മനസ്സോടെ പ്രവര്‍ത്തിക്കുക. ഫലം ഇച്ഛിക്കരുത്. “- ഭഗവദ് ഗീതയിലെ കര്‍മ്മത്തെക്കുറിച്ചുള്ള തത്വം വിശദീകരിച്ചുകൊണ്ട് മനു ഭാക്കര്‍ പറഞ്ഞു.
കൃഷ്ണന്റെ ഭഗവദ് ഗീതയില്‍ അര്‍ജ്ജുനന് നല്‍കുന്ന ആ അമൂല്യമായ ഉപദേശം മാത്രമായിരുന്നു തന്റെ മനസ്സിലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മനു ഭാക്കര്‍ പറഞ്ഞത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഭാക്കറിന് വെങ്കല മെഡല്‍ ലഭിച്ചത്. ഹരിയാനയിൽ ജനിച്ച ഭകാറിന്റെ പിതാവ് മർച്ചന്‍റ് നേവിയിലെ ചീഫ് എൻജിനീയർ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: