Sports

ആദ്യ ദിനം അഞ്ച് മെഡലുകള്‍; മുന്നില്‍ ചൈന

Published by

പാരീസ്: ഒളിംപിക്‌സ് 2024ന്റെ ആദ്യ മെഡല്‍ ദിനത്തില്‍ നിര്‍ണയിക്കപ്പെട്ടത് അഞ്ച് മെഡലുകള്‍. രണ്ട് സ്വര്‍ണവുമായി ചൈനയാണ് മുന്നില്‍.

ദക്ഷിണ കൊറിയ വെള്ളി സ്വന്തമാക്കിയപ്പോള്‍ അമേരിക്ക, ബ്രിട്ടന്‍, കസാഖ്സ്ഥാന്‍ എന്നിവര്‍ ഓരോന്ന് വീതം വെങ്കല മെഡലുകള്‍ നേടിക്കൊണ്ട് അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണ ടോക്കിയോ ഒളിംപിക്‌സില്‍ മുന്നിട്ടു നിന്ന ചൈന അവസാന ദിവസം ഫോട്ടോ ഫിനിഷില്‍ അമേരിക്കയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരാകുകയായിരുന്നു.

ഒളിംപിക്സിലെ ആദ്യ രണ്ട് സ്വര്‍ണവും ചൈനയ്‌ക്ക്. ഷൂട്ടിങ്ങിലും ഡൈവിങ്ങിലുമാണ് നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തിലാണ് ആദ്യ സ്വര്‍ണം ചൈന വെടിവച്ചിട്ടത്. ഹുവാങ് യുടിങ്-ഷെങ് ലിയാവോ സഖ്യമാണ് സ്വര്‍ണം നേടിയത്.

സ്വര്‍ണ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ 16-12ന് കീഴടക്കിയാണ് ചൈനീസ് താരങ്ങള്‍ സ്വര്‍ണം കരസ്ഥമാക്കിയത്. ആദ്യ റൗണ്ടില്‍ പിന്നില്‍നിന്ന ശേഷമായിരുന്നു അവര്‍ സ്വര്‍ണത്തിലേക്ക് വെടിവെച്ചത്. യോഗ്യതാ റൗണ്ടില്‍ 632.2 പോയിന്റ് നേടി ഒന്നാം സ്ഥാനക്കാരായാണ് ചൈന ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. മൂന്നാം സ്ഥാന പോരാട്ടത്തില്‍ ജര്‍മനിയെ പരാജയപ്പെടുത്തി കസാക്ക്സ്ഥാന്‍ വെങ്കലം നേടി. 17-9നായിരുന്നു വിജയം. ഇതായിരുന്നു ഇത്തവണത്തെ ആദ്യ മെഡല്‍ നിര്‍ണയ പോരാട്ടം.

വനിതകളുടെ സിംക്രണൈസ്ഡ് മൂന്ന് മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിങ്ങിലാണ് ചൈന രണ്ടാം സ്വര്‍ണം സ്വന്തമാക്കിയത്. ചെന്‍ യിവെന്‍-ചാങ് യാനി ടീഗ 337.68 പോയിന്റ് നേടിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. യുഎസ്എയുടെ സാറ ബാകോണ്‍േ-കസ്സിഡി കൂക് 314.64 പേയിന്റുമായി വെള്ളിയും ബ്രിട്ടന്റെ യസിമിന്‍ ഹാര്‍പര്‍-സ്‌കാര്‍ലറ്റ് ജെന്‍സണ്‍ 302.28 പോയിന്റുമായി വെങ്കലവും സ്വന്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by